"Welcome to Prabhath Books, Since 1952"
What are you looking for?

ശ്രീനാരായണഗുരു -അപൂർവ്വതകളുടെ ഋഷി ജീവിതവും ദർശനവും - മൃത്യുഞ്ജയ വചനങ്ങൾ -ഗുരുദേവ കൃതികൾ ഒരുവാഗർത്ഥ വിചിന്തനം - സാഹിത്യം സത്യം ഞാനം ആനന്ദം -ചരിത്രവും വർത്തമാനവും

4 reviews

ശ്രീനാരായണഗുരുദേവന്റെ ജീവിതം, സന്യാസം, പ്രവർത്തനം സാഹിത്യം, ദർശനം, കാന്തദർശിത സമകാലീനത തുടങ്ങിയവയെല്ലാം വിശദമായി പ്രതിപാദിക്കുന്ന അഞ്ചു ഗ്രന്ഥാങ്ങൾ ഞാൻ കൈരളിക്ക് സാഭിമാനം സമർപക്കുകയാണ്. നിരവധി വർഷങ്ങളിലൂടെ കടന്നുപോയ എന്റെ ഗവേഷണ പഠനങ്ങളുടെ ക്രിയാസാഫല്യമാണ് ഈ ഗ്രന്ഥങ്ങൾ . പ്രവർത്തന വൈപുല്യം കൊണ്ട് ശ്രീനാരായണ ഗുരുവിനൊപ്പം ചരിത്ര സാന്നിദ്ധ്യമായ മറ്റൊരു മഹാസന്ന്യാസപുരുഷൻ ഇല്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് ശിഷ്യനായ ശിവലിംഗദാസ സ്വാമികൾ ഗുരുവിനെ സർവലോകാനുരൂപൻ എന്ന് വിശേഷിപ്പിച്ചത്. ഗുരുസ്മരണ കേരളീയരുടെ നിത്യസ്മരണയാകുമ്പോൾ അത് സത്യസന്ധമായ സ്മരണയാകണമെന്ന നിർബന്ധം നമുക്ക് ഉണ്ടായിരിക്കേണ്ടതാണ്. ഓരോരുത്തരും അവരവരുടെ താല്പര്യമനുസരിച്ച് ഗുരുവിനെ വ്യാഖ്യാനിക്കുകയല്ല വേണ്ടത്. ഗുരുവിന്റെ ഗുരുത്വത്തെ തിരിച്ചറിഞ്ഞു കൊണ്ടുള്ള വ്യാഖ്യാനങ്ങളാണ് ഇന്നത്തെ ആവശ്യം. ഇങ്ങനെയല്ലാതെ വന്നാൽ ഗുരു ഒരു അലങ്കാരം മാത്രമായി മാറും.മനുഷ്യനു വേണ്ടത് മനുഷ്യത്വമാണെ ന്നാണ് ഗുരു പഠിപ്പിച്ചത്. അതുകൊണ്ട് ശ്രീനാരായണഗുരുവിനെ ശ്രീനാരായണഗുരവായിത്തന്നെ തിരിച്ചറി യുകയും അങ്ങനെ തന്നെ ഗുരുവിനെ സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ജാതി ഭേദവും മതഭേദവും ദൈവകല്പിതമാണെന്ന മനുഷ്യവിരുദ്ധ അനുശാസനം സംരക്ഷിക്കാൻ ആക്രാന്തം കാണിക്കുന്നവർ നമുക്കു ചുറ്റും ധാരാളമുണ്ട്. മാനവ സാഹോദര്യത്തെ തകർക്കാൻ ശ്രമിക്കുന്ന ജാതി മത വർഗ്ഗീയ ശക്തികൾ ചരിത്രത്തെ പുറകോട്ടു നടത്തുന്നവരാണെന്ന ചിന്ത ഗുരുവിനെ ഹൃദയ സ്വരൂപമാക്കിയ കേരളീയർ തിരിച്ചറിയണം.

പ്രൊഫ. എം.ചന്ദ്രബാബു

4500 4500-0%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support